കൊച്ചി- മ്യൂസിക് വാലിയുടെ ബാനറില്‍ ജീ ജോസ് സംവിധാനം ചെയ്ത് ഡോക്ടര്‍ ഫുആദ് ഉസ്മാന്‍ നിര്‍മ്മിച്ച് ജീസ് ജോസ് സംവിധാനം ചെയ്ത 'യാ റസൂല്‍ സലാം' എന്ന മ്യൂസിക് വീഡിയോ ആല്‍ബം,പ്രശസ്ത സംവിധായകന്‍ സിദ്ദിഖ്, ലക്ഷ്മി നക്ഷത്ര എന്നിവര്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. സലാവുദീന്‍ അബ്ദുല്‍ഖാദര്‍ എഴുതിയ വരികള്‍ക്ക് പ്രശസ്ത സംഗീത സംവിധായകന്‍ ശ്യാം ധര്‍മ്മന്‍ ഈണം പകരുന്നു. നിഖില്‍ ഡേവിസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. മാനുഷിക മൂല്യങ്ങള്‍ക്ക് ശ്രേഷ്ഠമായ മാതൃകയായ പ്രവാചകന്‍ പഠിപ്പിച്ച ലോക സമാധാനം, സാഹോദര്യം എന്ന ആശയം സമര്‍പ്പിക്കുന്നതിന്റെ ദൃശ്യാവിഷ്‌ക്കാരമാണ് 'യാ റസൂല്‍ സലാം'. പന്ത്രണ്ട് വയസ്സുകാരിയായ ഷാബി നസ്‌റീന്‍ ഈ ആല്‍ബത്തിലെ ഗാനം മനോഹരമായി ആലപിക്കുന്നു. ശ്യാം ധര്‍മ്മന്‍ സലാവുദീന്‍ ടീമിന്റെ മുന്‍കാല ആല്‍ബങ്ങള്‍ ഏറേ ശ്രദ്ധേയങ്ങളായിരുന്നു. .വെറുതെ ഒരു ഭാര്യ എന്ന സിനിമയിലും ഇവര്‍ ഒന്നിച്ചിരുന്നു. വാര്‍ത്ത പ്രചരണംഎ എസ് ദിനേശ്.