Sorry, you need to enable JavaScript to visit this website.

അപകീര്‍ത്തിക്കേസില്‍ ജഡ്ജിയെ മാറ്റണമെന്ന നടി കങ്കണയുടെ ആവശ്യം തള്ളി

മുംബൈ- ഗാനരചയിതാവ് ജാവേദ് അഖ്തര്‍ ഫയല്‍ ചെയ്ത അപകീര്‍ത്തി കേസില്‍ ജഡ്ജിയെ മാറ്റണമെന്ന നടി കങ്കണ റണവത്തിന്റെ ആവശ്യം മെടൊപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. അന്ധേരി മജിസ്‌ട്രേറ്റ് കോടതിയിലെ മറ്റൊരു ജഡ്ജിയുടെ മുന്നിലേക്ക് കേസ് മാറ്റണമെന്ന് കഴിഞ്ഞ മാസമാണ് കങ്കണ ഹരജി സമര്‍പ്പിച്ചിരുന്നത്. വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് കങ്കണ കാരണമായി പറഞ്ഞിരുന്നത്.
കങ്കണയുടെ ഹരജിയെ ജാവേദ് അഖ്തറിന്റെ അഭിഭാഷകന്‍ ജയ് ഭരദ്വാജ് ശക്തമായി എതിര്‍ത്തു. പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന നിരീക്ഷിച്ച കോടതി കഴിഞ്ഞ ഫെബ്രുവരിയില്‍തന്നെ നടപടികള്‍ ആരംഭിച്ചിരുന്നുവെന്നും  നടി മനഃപുര്‍വം ഹാജരാകാതെ കേസ് നീട്ടിക്കൊണ്ടുപോയത് അഖ്തറിന്് കൂടുതല്‍ പീഡനമായി മാറിയെന്നും ബോധിപ്പിച്ചു.
അന്ധിേരി കോടതിയുടെ നടപടിയെ കങ്കണ ബോംബ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തുവെങ്കിലും തള്ളിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ നല്‍കിയ അഭിമുഖം തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു ജാവേദ് അഖ്തറിന്റെ ഹരജി.

 

Latest News