Sorry, you need to enable JavaScript to visit this website.

ഫെയ്‌സ്ബുക്ക് പേര് മാറ്റുന്നു; അണിയറയില്‍ വലിയ മാറ്റങ്ങള്‍

ന്യൂദല്‍ഹി- സോഷ്യല്‍ മീഡിയ ഭീമനായ ഫെയ്‌സ്ബുക്ക് പേര് മാറ്റി പുതിയ രൂപത്തിലും ഭാവത്തില്‍ പുനരവതരിക്കാന്‍ ഒരുങ്ങുന്നതായി റിപോര്‍ട്ട്. ഒക്ടോബര്‍ 28ന് നടക്കുന്ന കമ്പനിയുടെ വാര്‍ഷിക കണക്ട് കോണ്‍ഫറന്‍സില്‍ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്ന് ടെക്‌നോളജി പ്രസിദ്ധീകരണമായ ദി വെര്‍ജ് റിപോര്‍ട്ട് ചെയ്യുന്നു. വെറും ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം എന്ന പേര് മാറ്റാനാണ് അണിയറയില്‍ പദ്ധതികളൊരുങ്ങുന്നത്. പുതിയ ബ്രാന്‍ഡിങിലൂടെ ഫെയ്‌സ്ബുക്ക് കമ്പനിയുടെ ഒരു ഉല്‍പ്പന്നം മാത്രമായി മാറും. ഇപ്പോള്‍ ഫെയ്‌സ്ബുക്ക് എന്ന കമ്പനിക്കു കീഴിലാണ് വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം, ഓക്കുലസ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉള്ളത്. 

പുതിയ മാറ്റങ്ങള്‍ സംബന്ധിച്ച് കമ്പനി ഔദ്യോഗികമായി ഒരു വിവരവും പുറത്തു വിട്ടിട്ടില്ല. ഈ റിപോര്‍ട്ടുകള്‍ ഊഹാപോഹം മാത്രമാണെന്നാണ് ഫെയ്‌സ്ബുക്ക് പറയുന്നത്. ഫെയ്‌സ്ബുക്കിന്റെ ഈ നീക്കം യാഥാര്‍ത്ഥ്യമായാല്‍ ഗൂഗ്ള്‍ തങ്ങളുടെ മാതൃകമ്പനിയായി 2015ല്‍ ആല്‍ഫബെറ്റ് എന്ന പുതിയ കമ്പനി രൂപീകരിച്ചതിനു സമാനമായിരിക്കും ഇത്.
 

Latest News