കോഴിക്കോട്: അനുജന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിന് ബീച്ചിലെത്തിയ പതിനൊന്നുകാരി ശക്തമായ തിരമാലയിൽ പെട്ട് മുങ്ങി മരിച്ചു. മണിയൂർ മുതുവനയിലെ കുഴിച്ചാലിൽ റിജുവിന്റെ മകൾ സനോമിയ ആണ് മരിച്ചത്. അനുജൻ സിയോണിന്റെ ഒന്നാം പിറന്നാളായിരുന്നു ശനിയാഴ്ച. പിറന്നാൾ ആഘോഷിക്കാനാണ് കുടുംബം ശനിയാഴ്ച വൈകുന്നേരം ബീച്ചിലെത്തിയത്്. ഇവിടെ നിൽക്കുമ്പോൾ പെട്ടന്നുണ്ടായ ശക്തമായ തിരയ്‌ക്കൊപ്പം കുട്ടി ഒഴുകിപ്പോവുകയായിരുന്നു.
രക്ഷാപ്രവർത്തകർ കരക്കെത്തിച്ച് ആദ്യം വടകരയിലും പിന്നീട് കോഴിക്കോട്ടെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറുന്തോടി യു. പി.സ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് സനോമിയ.