Sorry, you need to enable JavaScript to visit this website.

ആദി കണ്ട് ലാലേട്ടൻ ഹാപ്പി  -ജിത്തു ജോസഫ്

മോഹൻലാൽ, പ്രണവ്‌

മകൻ പ്രണവിന്റെ ആദ്യ ചിത്രമായ ആദിയുടെ പ്രിവ്യു കണ്ട മോഹൻലാൽ സന്തുഷ്ടനായിരുന്നെന്ന് സംവിധായകൻ ജിത്തു ജോസഫ്. സിനിമ നന്നായി എന്നാണ് ലാലേട്ടൻ എന്നോട് പറഞ്ഞതെന്നും ജിത്തു പറഞ്ഞു.
'പ്രിവ്യു കണ്ട ലാലേട്ടൻ വളരെ ഹാപ്പിയായിരുന്നു. ലാലേട്ടൻ ഒരു ഉത്തരവാദിത്വം എന്നെ ഏൽപ്പിച്ചു. ഒരു വലിയ ഉത്തരവാദിത്വം. ഒരു നടനെന്ന നിലയിലുള്ള പ്രണവിന്റെ കഴിവുകൾ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്നതിന്റെ ഉത്തരവാദിത്വം എനിക്കുണ്ടായിരുന്നു. അത് നന്നായി തന്നെ നിറവേറ്റാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.' -സംവിധായകൻ പറഞ്ഞു.
മുന്നൂറോളം തീയറ്ററുകളിലായി വൈഡ് റിലീസായ ആദി പക്ഷെ പ്രേക്ഷകരിൽ സമ്മിശ്ര പ്രതികരണമാണ് ഉയർത്തുന്നത്. തുടക്കക്കാരന്റെ സങ്കോചം പ്രണവിന്റെ അഭിനയത്തിൽ കാണാമെന്നും, മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ മോഹൻലാലിന്റെ പ്രകടനത്തോളം ആദി എത്തില്ലെന്നും പറയുന്നവരാണധികവും. എങ്കിലും വരും ചിത്രങ്ങളിൽ പ്രണവ് മെച്ചപ്പെടുമെന്ന് പറയുന്നവരുമുണ്ട്. 

 

Latest News