ഇന്ദോര്‍- നടുറോട്ടില്‍ അങ്ങോട്ടുമിങ്ങോട്ടു ഓടി വാഹനങ്ങല്‍ തടഞ്ഞു നിര്‍ത്തി ഡാന്‍സ് ചെയ്ത് വീഡിയോ പിടിച്ച ഇന്‍സ്റ്റഗ്രാം സുന്ദരി പുലിവാലു പിടിച്ചു. ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്യാനായിരുന്നു ശ്രേയ കര്‍ല എന്ന യുവതി വിഡിയോ ഷൂട്ട് ചെയ്തത്. ഇത് പോസ്റ്റ് ചെയ്ത വൈകാതെ വൈറലാകുകയും ചെയ്തു. ഇതോടെ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചെന്ന് കാണിച്ച് പോലീസ് നോട്ടീസ് നല്‍കിയിരിക്കുകയാണ്. പൊതു സ്ഥലത്ത് മാസ്‌ക് പോലും ധരിക്കാത്തതിന് സമൂഹ മാധ്യമങ്ങളിലെ വിമര്‍ശനം വേറേയും.
ഇന്ദോറിലെ റസോമ സ്‌ക്വയറില്‍ റോഡിലെ സീബ്രാ ക്രോസിലാണ് ശ്രേയ സ്റ്റണ്ട് നടത്തിയത്. ഇതു കണ്ട് വാഹനങ്ങളെല്ലാം നിര്‍ത്തുകയും ചെയ്തു. അതു കാല്‍നടയായി കടന്നു പോയവരും പൊടുന്നനെയുള്ള ഈ ഡാന്‍സ് കണ്ട് അന്തംവിട്ടു. വിവാദമായതോടെ വിഡിയോയുടെ കൂടെയുള്ള കുറിപ്പ് ശ്രേയ ചെറുതായൊന്ന് എഡിറ്റ് ചെയ്ത് എല്ലാവരും ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്ന ഉപദേശം കൂടി കൂട്ടിച്ചേര്‍ത്തു. ഫോളോവേഴ്‌സ് എല്ലാവരും മാസ്‌ക് ധരിക്കണമെന്നും എഴുതിച്ചേര്‍ത്തിട്ടുണ്ട്.