ദുബായ്- ദുബായ് കിരീടാവകാശിയും അജ്മാന്‍ ഭരണാധികാരിയും ലണ്ടന്‍ തെരുവില്‍ കണ്ടുമുട്ടിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും അജ്മാന്‍ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നു െഎമിയുമാണ് ലണ്ടന്‍ ഓക്‌സ്ഫഡ് സ്ട്രീറ്റിലെ സെല്‍ഫ്രിഡ്ജസ് ഡിപാര്‍ട്‌മെന്റ് സ്‌റ്റോറിനടുത്തെ തെരുവില്‍ അവിചാരിതമായി കണ്ടുമുട്ടിയത്.
വീഡിയോ ശൈഖ് ഹംദാനാണ് തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഷെയര്‍ ചെയ്തത്.
ഹുമൈദിനെ കണ്ടു റോഡിന് കുറുകെ ഓടി വന്ന ശൈഖ് ഹംദാന്‍ മര്‍ഹബാ എന്നു പറഞ്ഞ് അദ്ദേഹത്തിന്റെ കരങ്ങള്‍ കവര്‍ന്ന് നെറുകെയില്‍ ചുംബിച്ച് സന്തോഷം പ്രകടിപ്പിക്കുന്നു.
പാന്റ്‌സും ടി ഷര്‍ട്ടുമാണ് ശൈഖ് ഹംദാന്റെ വേഷം.
ഏതാനും ആഴ്ചകളായി ഇദ്ദേഹം ലണ്ടനില്‍ അവധി ചെലവഴിക്കുകയാണ്. കുടുംബത്തിന് ഇവിടെ വസതികളുണ്ട്. അടുത്തിടെ ന്യൂ മാര്‍ക്കറ്റിലെ ഗൊഡോള്‍ഫിന്‍ കുതിരാലയം മകന്‍ റാഷിനോടൊപ്പം സന്ദര്‍ശിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും അദ്ദേഹം പങ്കുവച്ചിരുന്നു. 1981 മുതല്‍ ശൈഖ് ഹുമൈദ് അജ്മാന്‍ ഭരണാധികാരിയാണ്.