Sorry, you need to enable JavaScript to visit this website.

ലക്ഷ്യം 2024 ലെ തെരഞ്ഞെടുപ്പ്; പ്രതിപക്ഷം ഒറ്റക്കെട്ടായി മുന്നേറും

ന്യൂദൽഹി- നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന പ്രതീക്ഷ പങ്കുവെച്ച് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാണ് സോണിയാഗന്ധി പ്രത്യാശ പ്രകടിപ്പിച്ചത്.

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പായിരിക്കണം പ്രതിപക്ഷത്തിന്റെ ആത്യന്തിക ലക്ഷ്യമെന്നും അതിനുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ ആരംഭിക്കണമെന്നും  യോഗത്തിൽ സോണിയ ഗാന്ധി നിർദ്ദേശിച്ചു.

പാർലമെന്റിന് പുറത്തും പ്രതിപക്ഷം യോജിച്ച് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കണം. പാർടി താല്പര്യത്തിന് അതീതമായി രാജ്യതാൽപ്പര്യത്തിന് പ്രാധാന്യം നൽകിയുള്ള നീക്കങ്ങളുണ്ടാകണം- അവർ പറഞ്ഞു.

 കോവിഡ് മഹാമാരിക്കിടെ സോണിയാഗാന്ധി വിളിച്ച രണ്ടാമത്തെ പ്രതിപക്ഷ യോഗമാണിത്.   പെഗാസസ് ഫോണ്‍ ചോര്‍ത്തൽ, കര്‍ഷക സമരം, ഇന്ധന വിലക്കയറ്റം ഉൾപ്പടെ സര്‍ക്കാരിനെതിരെ യോജിച്ച പ്രക്ഷോഭങ്ങൾക്കുള്ള തീരുമാനം യോഗത്തിലുണ്ടാകും.

മമത ബാനര്‍ജി,ശരത് പവാര്‍, എം.കെ.സ്റ്റാലിൻ, ഉദ്ധവ് താക്കറെ, സീതാറാം യെച്ചൂരി, ഡി.രാജ തുടങ്ങി നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്

Latest News