റിയാദ് - ഹായിലിലുണ്ടായ കാറപകടത്തിൽ നാലു പേർ മരണപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. അഞ്ചംഗ ജോർദാനി കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. കാർ ഡ്രൈവറും ഭാര്യയും ഇവരുടെ രണ്ടു ആൺ മക്കളും അപകടത്തിൽ മരണപ്പെട്ടു. മറ്റൊരു പെൺകുട്ടിക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ബാലിക അത്യാസന്ന നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ സ്വദേശത്ത് എത്തിക്കുന്നതിന് കുടുംബവുമായി ബന്ധപ്പെട്ടുവരികയാണെന്ന് ജോർദാൻ വിദേശ മന്ത്രാലയ വക്താവ് ദൈഫുല്ല അൽഫായിസ് പറഞ്ഞു.