Sorry, you need to enable JavaScript to visit this website.

പീഡനത്തെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ശാന്തിക്കാരൻ  അറസ്റ്റിൽ 

തൃശൂർ-പീഡനത്തെ തുടർന്ന് പ്രായപൂർത്തിയാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ശാന്തിക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.വടക്കാഞ്ചേരിയിലെ ക്ഷേത്രത്തിലെ താൽക്കാലിക ശാന്തിക്കാരനായിരുന്ന കോട്ടയം വൈക്കം അയ്യർകുളങ്ങര സ്വദേശി അഞ്ചപ്പുര വീട്ടിൽ ശരത്തി  (25)നെയാണ്  വടക്കാഞ്ചേരി സി.ഐ. കെ. മാധവൻകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരം ജില്ലയിലെ പൂവാറിൽ നിന്ന് പിടികൂടിയത്.
പ്രതി പെൺകുട്ടിയെ വശീകരിച്ച് തട്ടികൊണ്ട് പോയി  പീഡിപ്പിച്ച് പിന്നീട് കോട്ടയത്തുള്ള ക്ഷേത്രത്തിൽ വെച്ച് താലികെട്ടുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ വീട്ടിൽ കൊണ്ടാക്കുകയും ചെയ്തു. ഇതിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. പ്രതിയെപിടികൂടിയ സംഘത്തിൽ എഎസ്‌ഐ ഭുവനേശ്വർ, സീനിയർ സിവിൽ പോലീസ് ഓഫീസർ എ. വി. സജീവ്, സിപിഒ മാരായ എ. എൻ. പ്രദീപ്, ആർ. രഞ്ജിത്ത്, സജിത്ത് എന്നിവരും ഉണ്ടായിരുന്നു.
 

Latest News