ഫിറോസാബാദ്- കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനിക്കെതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തില്‍ കീഴടങ്ങിയ പ്രെഫസറെ ജയിലിലടച്ചു.
എസ്ആർകെ കോളജ് ചരിത്രവിഭാഗം മേധാവി പ്രൊഫ. ശഹര്‍യാര്‍ അലിയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനുരാഗ് കുമാറിന് മുമ്പാകെ ജാമ്യാപേക്ഷ സമര്‍പ്പിച്ച് കീഴടങ്ങിയത്. എന്നാൽ ജാമ്യാപേക്ഷ തള്ളിയ കോടതി ജയിലിലേക്ക് അയക്കുകയായിരുന്നു.
ഫേസ്ബുക്കിൽ അപകീർത്തികരമായ പരാമർശം നടത്തിയതിന് കഴിഞ്ഞ മാർച്ചിലാണ് അലിക്കെതിരെ ഫിറോസാബാദ് പോലീസ് കേസെടുത്തത്. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് ശഹര്‍യാര്‍ അലി നല്കിയ ഹരജി സുപ്രീം കോടതി തള്ളിയിരുന്നു. അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയും തള്ളപ്പെട്ടിരുന്നു.
കേസ് ചാര്‍ജ് ചെയ്തതിന് പിന്നാലെ എസ്ആര്‍കെ കോളേജില്‍നിന്ന് അലിയെ സസ്പെന്‍ഡ് ചെയ്തിരുന്നു.