ദോഹ- സെപ്തംബർ അവസാനത്തോടെയോ ഒക്ടോബർ ആദ്യത്തിലോ ഖത്തറിൽ 12 വയസിന് താഴെയുള്ളവർക്കും വാക്‌സിൻ ലഭ്യമാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കോവിഡിനെ നേരിടുന്നതിനുള്ള നാഷണൽ ഹെൽത്ത് സ്ട്രാറ്റജി ഗ്രൂപ്പ് ചെയർമാൻ ഡോ. അബ്ദുൽ ലത്തീഫ് അൽ ഖാൽ അഭിപ്രായപ്പെട്ടു. ഖത്തർ ടെലിവിഷന്റെ പ്രത്യേക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ ഖത്തറിൽ 12 വയസിന് താഴെയുള്ളവർക്ക് വാക്‌സിൻ ലഭ്യമല്ല. സപ്തമ്പറോടെ ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ രാജ്യത്തെ വലിയൊരു വിഭാഗത്തിന് വാക്‌സിൻ പൂർത്തിയാക്കുവാൻ കഴിയും .ഖത്തറിൽ കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ ലക്ഷണങ്ങളില്ലെങ്കിലും ജാഗ്രതയോടെ പ്രതിരോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മാസ്‌കുകൾ ഒഴിവാക്കാൻ സമയമായിട്ടില്ല. അർഹരായവർക്കൊക്കെ വാക്‌സിൻ ലഭ്യമാകൂ.