കണ്ണൂര്‍- നാളെ നാട്ടിലേക്ക് അവധിയില്‍ വരാനിരുന്ന കണ്ണൂര്‍ സ്വദേശി കുവൈത്തില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. കണ്ണൂര്‍ ചൊവ്വ ധര്‍മസമാജം സ്‌കൂളിനടുത്തെ സുജിത് നാരായണനാണ് (55) മരിച്ചത്.
നാട്ടിലേക്ക് വരാന്‍ നാളത്തേക്ക് ടിക്കറ്റ് ബുക് ചെയ്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇന്ന് രാവിലെ താമസസ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചുവെന്നാണ് കരുതുന്നത്. നൃത്ത അധ്യാപിക വിശാലാക്ഷി ടീച്ചറുടെ മകനായ സുജിത്, അവിവാഹിതനാണ്. മൃതദേഹം പിന്നീട് നാട്ടിലെത്തിക്കും.