ന്യൂദല്‍ഹി- ജോലിക്കും പഠനത്തിനുമായി വിദേശത്തു പോകുന്നവരുടെ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകള്‍ പാസ്പോര്‍ട്ടുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ടോക്കിയോ ഒളിംപിംക്സിനു പോകുന്നവരടക്കമുള്ളവരുടെ വാക്സിന് സര്‍ട്ടിഫിക്കറ്റുകള്‍ പാസ്പോര്‍ട്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് നല്‍കിയത്. ഇവരുടെ കോവിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പാസ്പോര്‍ട്ടുകളുമായി ലിങ്ക് ചെയ്യാനാണ് തീരുമാനം.
രണ്ട് ഡോസ് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തവരെയാണ് വാക്സിനേഷന് പൂര്‍ത്തിയാക്കിയവരായി കണക്കാക്കുക. രണ്ട് ഡോസുകള്‍ക്കുമിടയില്‍ ചുരുങ്ങിയത് 28 ദിവസത്തെ ഇടവേള പാലിച്ചിരിക്കണം.
വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ കോവിഷീല്‍ഡ് എന്നു രേഖപ്പെടുത്തിയാല്‍ മതിയെന്നും മറ്റു കാര്യങ്ങളൊന്നും രേഖപ്പെടുത്തേണ്ടതില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
![]() |
മദ്യപിച്ച വരനും സംഘവും നൃത്തം ചെയ്യാന്‍ നിര്‍ബന്ധിച്ചു; വിവാഹത്തില്‍നിന്ന് പിന്മാറി യുവതി |
![]() |
മൂന്നു വയസ്സുകാരന്റെ കണ്ണിലേക്ക് സ്പാനര്‍ എറിഞ്ഞു; ഗുരതരാവസ്ഥയില്‍ |