പ്രതാപ്ഗഢ്- ഉത്തര്‍പ്രദേശില്‍ വരനും സംഘവും മദ്യപിച്ചെത്തിയതിനെ തുടർന്ന് വിവാഹത്തില്‍നിന്ന് പിന്മാറി യുവതി. യു.പിയിലെ പ്രതാപ്ഗഢിലാണ് സംഭവം. വിവാഹ വേദിയിലെത്തിയ വരനും സംഘവും യുവതിയുടെ ബന്ധുക്കളോട് മോശമായി പെരുമാറിയിരുന്നു.
നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടതും നിരസിച്ചപ്പോള്‍ ഉപദ്രവിച്ചതും 22 കാരിയെ കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചു.
വരനേയും കൂടെ വന്ന അതിഥികളേയും ബന്ദികളാക്കി വധുവിന്റെ വീട്ടുകാര്‍ സ്ത്രീധനം തിരികെ ആവശ്യപ്പെടുകയും ചെയ്തു.
പണവും സമ്മാനങ്ങളും തിരികെ നല്‍കാമെന്ന് വരന്റെ ആള്‍ക്കാര്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നം അവസാനിച്ചതെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശ്രാവണ്‍ കുമാര്‍ സിംഗ് പറഞ്ഞു.
മദ്യപിച്ച് ലക്കുകെട്ടവര്‍ വധുവിനേയും കുടുംബക്കാരേയും അവഹേളിച്ചുവെന്നും വിവാഹം ഒഴിവാക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.