റിയാദ്- ശവ്വാല്‍ മാസപ്പിറവി ദൃശ്യമായിട്ടില്ലെന്ന് വിവിധ മാസപ്പിറവി നിരീക്ഷണ സമിതികള്‍ അറിയിച്ചു. ഇതടിസ്ഥാനത്തില്‍ പെരുന്നാള്‍ വ്യാഴാഴ്ചയായിരിക്കും. ഇത് സംബന്ധിച്ച അറിയിപ്പ് സുപ്രിം കോടതിയും റോയല്‍ കോര്‍ട്ടും വൈകാതെ പുറപ്പെടുവിക്കും.
ഹോത്ത സുദൈര്‍, തുമൈര്‍, ശഖ്‌റാ, മക്ക, മദീന, റിയാദ്, ദഹ്‌റാന്‍, അല്‍ഖസീം, ഹായില്‍, തബൂക്ക് എന്നിവിടങ്ങളില്‍ മാസപ്പിറവി നിരീക്ഷണ സമിതികള്‍ സജ്ജമായിരുന്നു.