റിയാദ്- വെള്ളിയാഴ്ച വരെ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യത. അസീര്‍, അല്‍ബാഹ, ജിസാന്‍, നജ്‌റാന്‍,മക്ക മേഖലകളില്‍ ഇടിമിന്നലോടെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ചില മേഖലകളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്.
മദീന, ഖസീം, ഉത്തര അതിര്‍ത്തി പ്രവിശ്യ, അല്‍ ജൗഫ്, തബൂക്ക് എന്നിവിടങ്ങളില്‍ മിതമായ മഴ പ്രതീക്ഷിക്കുന്നു. കിഴക്കന്‍ പ്രവിശ്യയിള്‍ ശക്തമായ മഴ പെയ്യാം.
കാലാവസ്ഥാ മുന്നറിയിപ്പ് കണക്കിലെടുത്ത് ജാഗ്രത പുലര്‍ത്താന്‍ സിവല്‍ ഡിഫന്‍സ് വക്താവ് ലഫ്. കേണല്‍. മുഹമ്മദ് അല്‍ ഹമ്മാദി പറഞ്ഞു. പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും സമൂഹ മാധ്യമങ്ങളിലടക്കം സിവില്‍ ഡിഫന്‍സ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.