ന്യൂദല്‍ഹി- വാക്‌സിന്‍ ക്ഷാമത്തില്‍ രാജ്യം നട്ടംതിരിയുന്നതിനിടെറഷ്യയില്‍ നിന്ന് സ്പുടിനിക് വാക്സിന്‍ എത്തി. മോസ്‌കോയില്‍നിന്ന് 150,000 ഡോസ് വാക്സിനുകളാണ് ഹൈദരാബാദില്‍ എത്തിയത്. ഇതുകൂടാതെ 30 ലക്ഷം മൂന്ന് മില്യണ്‍ ഡോസ് വാക്സിനുകള്‍ കൂടി ഈ മാസം റഷ്യ ഇന്ത്യ്ക്ക് നല്‍കും.
ഇന്ത്യയിലെ ഡിസ്ട്രിബ്യൂട്ടര്‍മാരായ ഡോ. റെഡ്ഡീസ് ലബോറട്ടറിക്കാണ് സ്പുടിനിക് കൈമാറുക. വാക്സിനേഷന് മുമ്പായി സെന്‍ട്രല്‍ ഡ്രഗ്സ് അതോറിറ്റിയുടെ അനുമതി ഡോ. റെഡ്ഡീസ് നേടേണ്ടതായിട്ടുണ്ട്.
കൊറോണ വൈറസിനെതിരെ 90 ശതമാനം ഫലപ്രദമാണ് സ്പുടിനിക് എന്നാണ് പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുള്ളത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി ടെലിഫോണ്‍ വഴി നടത്തിയ ദീര്‍ഘസമയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്പുടിനിക് ഇന്ത്യയില്‍ എത്തിക്കാന്‍ തീരുമാനമായത്.