Sorry, you need to enable JavaScript to visit this website.

മരുന്നിനുവേണ്ടി മെഡിക്കല്‍ ഓഫീസറുടെ കാലു പിടിച്ച് കോവിഡ് രോഗികളുടെ ബന്ധുക്കള്‍

നോയിഡ- കോവിഡ് രോഗികള്‍ക്കായി അവശ്യമരുന്നുകള്‍ ലഭിക്കുന്നതിന് ചീഫ് മെഡിക്കല്‍ ഓഫീസറുടെ കാലു പിടിച്ച് ബന്ധുക്കള്‍. ആന്‍റി വൈറല്‍ മരുന്നായ റെംഡെസിവിർ ലഭിക്കുന്നതിനായി നോയിഡയില്‍ സി.എം.ഒ ദീപക് ഒഹ് രിയുടെ കാലു പിടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതല്‍ പേർക്ക് കോവിഡ് ബാധിച്ചത്. കോവിഡ് രണ്ടാം തരംഗം പ്രഹരമേല്‍പിച്ചു കൊണ്ടിരിക്കെ, മിക്ക സംസ്ഥാനങ്ങളിലും റെംഡെസിവിർ ക്ഷാമം നേരിടുകയാണ്.

ആക്ടീവ് കോവിഡ് കേസുകള്‍ കൂടുതലുള്ള 19 സംസ്ഥാനങ്ങളിലേക്ക് അധികം റെംഡെസിവിർ നല്‍കുമെന്ന് കേന്ദ്ര സർക്കാർ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. ഈ മരുന്നിന്‍റെ വിലെ ഏഴ് പ്രധാന മരുന്ന് കമ്പനികള്‍ കുറച്ചിട്ടുമുണ്ട്.

 

 

 

Latest News