ന്യൂദല്‍ഹി- ഇന്ത്യയിലെ കോവിഡ് സ്ഥിതി ഹൃദയഭേദകമെന്ന് ലോകാരോഗ്യ സംഘടന. ഗോ വീ വണ്‍ എന്ന പേരില്‍ വാക്‌സിനായി ധനസമാഹരണ പരിപാടിയും ലോകാരോഗ്യ സംഘടന സംഘടിപ്പിക്കും. ബുധനാഴ്ച പരിപാടിക്ക് തുടക്കമാകും. നിരവധി രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണ്. ചില മേഖലകളില്‍ രോഗികളും മരണനിരക്കും കുറഞ്ഞത് ആശ്വാസമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
കോവിഡ് വൈറസിന് വരുത്താന്‍ കഴിയുന്ന വിനാശത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഇപ്പോള്‍ ഇന്ത്യയില്‍ സംഭവിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞിരുന്നു.