Sorry, you need to enable JavaScript to visit this website.

കുവൈത്തിൽ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു

കുവൈറ്റ്- കുവൈറ്റിൽ കാൻസർ ബാധിതയായ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു. മനോജ് മാത്യു നിരപ്പേലിന്റെ ഭാര്യ ലൗലി മനോജ് ആണ് മരിച്ചത്. മൃതേദഹം കുവൈത്തിൽ സംസ്‌കരിച്ചു. ചങ്ങനാശ്ശേരി അതിരൂപത കുറുമ്പനാടം അസംപ്ഷൻ ചർച്ച് ഇടവകാംഗമാണ്. മെൽവിൻ, മേവിൻ, മെലിൻ എന്നിവർ മക്കളാണ്.
കഴിഞ്ഞ മൂന്നു വർഷമായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. മൂന്നു മാസം മുമ്പ് കോവിഡ് ബാധിതയായെങ്കിലും രോഗമുക്തി നേടിയിരുന്നു. തുടർന്ന് കാൻസർ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം വീണ്ടും കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുന്നത്.
 

Latest News