ലഖ്‌നൗ- പട്ടാപ്പകല്‍ ദമ്പതികള്‍ക്ക് നേരെ വെടിവെക്കുന്ന വൈറല്‍ വീഡിയോക്ക് പിന്നിലെ യഥാര്‍ഥ വസ്തുത കണ്ടെത്തി യു.പി പോലീസ്.
ഷോപ്പിംഗ് മാളിനു പുറത്ത് ഒരു പോലീസുകാരന്‍ ദമ്പതികളെ വെടിവെക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഇത് യഥാര്‍ഥ സംഭവമല്ലെന്നും വെബ് സീരീസിനുവേണ്ടിയുള്ള ഷൂട്ടിംഗാണെന്നും ഉത്തര്‍പ്രദേശിലെ ഭീകരവിരുന്ന സ്‌ക്വാഡിലെ അഡീഷണല്‍ പോലീസ് സൂപ്രണ്ട് രാഹുല്‍ ശ്രീവാസ്തവ പറഞ്ഞു.
ഹരിയാനയിലെ കര്‍ണാലിലുള്ള ഒരു കഫേക്ക് പുറത്തുവെച്ചാണ് ഇത് ഷൂട്ട് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. കഫേ മാനേജര്‍ ഇക്കാര്യും സ്ഥിരീകരിച്ചുവെന്നും രാഹുല്‍ ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു.
തോക്ക് സംസ്‌കാരം പ്രചരിപ്പിക്കുന്ന ഇത്തരം ടിവി പരമ്പരകള്‍ നിരോധിക്കണമെന്ന ആവശ്യം സമൂഹ മാധ്യമങ്ങളില്‍ ശക്തമായി ഉയരുന്നുണ്ട്.