ലോകത്തെ ഏറ്റവും വലിയ കൈവിരല്‍ നഖത്തിന്റെ ഉടമയായ അമേരിക്കക്കാരി അയന്ന വില്യംസ് ഒടുവില്‍ നഖം മുറിച്ചു. നഖം മുറിച്ചുമാറ്റുമ്പോള്‍ അവര്‍ ഗിന്നസ് ബുക്കിലുള്ള സ്വന്തം റെക്കോര്‍ഡ് തന്നെ തിരുത്തിയിരുന്നു. 733.35 സെന്റീ മീറ്ററായിരുന്നു നഖത്തിന്റെ നീളം.
പുതിയൊരു ജീവിതത്തിനു തയാറെടുത്തിരിക്കയാണെന്നാണ് നീളമേറിയ നഖത്തില്‍നിന്ന് മോചനം നേടിയശേഷം അയന്നയുടെ പ്രതികരണം.
90 കള്‍ക്ക് ശേഷം ആദ്യമായാണ് അവര്‍ നഖം മുറിക്കുന്നത്. 2018 ലാണ് ആദ്യമായി ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയത്. ആ സമയത്ത് 576.4 സെ.മീ ആയിരുന്നു നഖത്തിന്റെ നീളം. വലിയ പ്രയാസങ്ങള്‍ നേരിട്ടായിരുന്നു ജീവിതം. പാത്രങ്ങള്‍ കഴുകുവാനും ബെഡ് ഷീറ്റ് വിരിക്കാനുമൊക്കെ വല്ലാതെ പാടുപെട്ടു.
അവസാനം നഖങ്ങളോട് ഇതൊരു മധുരമായ വിട ചൊല്ലലാണെന്ന് അയന്ന പറഞ്ഞു.