തൃശൂര്‍- തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ ക്രൈസ്തവ പുരോഹിതനോട് പരസ്യമായി മുസ്ലിം വിദ്വേഷം പറയുന്ന വിഡിയോ ക്ലിപ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
ഒല്ലൂരില്‍ സെന്റ് ആന്റണീസ് ഫെറോണ ചര്‍ച്ചിലെ ഫാദര്‍ ജോസ് കോണിക്കാരയുമായി ഗോപാലകൃഷ്ണന്‍ സംസാരിക്കുന്നതിന്റെ വീഡിയോയിലാണ് വര്‍ഗീയ പരാമര്‍ശങ്ങള്‍.
സി.പി.ഐ.എമ്മിനെയും കോണ്‍ഗ്രസിനെയും നിയന്ത്രിക്കുന്നത് മുസ്്‌ലിം ശക്തിയാണെന്നും നിങ്ങളുടെ ജനസംഖ്യ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെയാണ് നിങ്ങള്‍ സഹായിക്കുന്നതെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു.
സ്വന്തം മതം മാത്രം വളര്‍ത്താന്‍ ശ്രമിക്കുന്നവരാണ് ഇസ്ലാം മതക്കാരെന്നും അവിടെ നശിപ്പിക്കപ്പെടുന്നത് െ്രെകസ്തവരും ഹിന്ദുക്കളുമാണെന്നും അദ്ദേഹം പറയുന്നു. ന്യൂന പക്ഷത്തില്‍പ്പെട്ട ക്രൈസ്തവര്‍ക്ക് കൂടി വേണ്ടിയാണ് ബി.ജെ.പി സംസാരിക്കുന്നതെന്നും എന്നാല്‍ നിങ്ങള്‍ അത് കാണുന്നില്ലെന്നും ശത്രുക്കളേതാണ് മിത്രങ്ങളേതാണ് മനസിലാക്കുന്നില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
മുമ്പ് തൃശൂര്‍ നഗരത്തില്‍ ക്രൈസ്തവരുടെ കടകളാണ് കൂടുതലെങ്കില്‍ ഇപ്പോള്‍ നഗരത്തില്‍ മുസ്ലിം കടകളാണ് കൂടൂതല്‍.
ഫാദര്‍ പള്ളിയില്‍ ബൈബിള്‍ എടുക്കുന്നതിന് പെന്‍ഷന്‍ ലഭിക്കുന്നില്ല. രാമായണവും മഹാഭാരതവും വായിക്കുന്നവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നില്ല, മറിച്ച് നികുതി പണം ഉപയോഗിച്ച് ഖുര്‍ആന്‍ പഠിപ്പിക്കുന്നവര്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്നു. ആറായിരം രൂപ ശമ്പളം, അയാളുടെ മകളുടെ മകള്‍ക്ക് കല്യാണം കഴിക്കാന്‍ 25 ലക്ഷം, വീടു വെക്കാന്‍ 15 ലക്ഷം. ഇതൊക്ക നമ്മുടെ ഒരോരുരത്തരുടേയും നികുതിപ്പണമാണെന്നും ഇതൊക്കെ ചോദ്യം ചെയ്യാന്‍ ബി.ജെ.പി മാത്രമാണുള്ളതെന്നും ബി. ഗോപാലകൃഷ്ണന്‍ പറയുന്നു.