Sorry, you need to enable JavaScript to visit this website.

വനിതാ കർഷക തൊഴിലാളികൾക്കിടയിൽ ആത്മഹത്യാ നിരക്ക് കൂടുതലെന്ന് പഠനം

ലുധിയാന- വനിതാ കർഷകരെക്കാൾ വനിതാ കർഷകത്തൊഴിലാളികളുടെ ഇടയിൽ ആത്മഹത്യാ നിരക്ക് കൂടുതലാണെന്ന് പഠനം. ലുധിയാനയയിലെ പഞ്ചാബ് അഗ്രികൾചറൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർമാർ നടത്തിയ പഠനത്തിലാണ് ഈ വസ്തുത ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത്. വനിതകളായ കർഷകരെ അപേക്ഷിച്ച് കർഷക തൊഴിലാളികളായ സ്ത്രീകൾക്കിടയിൽ ആത്മഹത്യാ നിരക്ക് 1.5 ഇരട്ടി കൂടുതലാണെന്ന് പഠനം പറയുന്നു. സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്ന കർഷകത്തൊഴിലാളികളിൽ 12.43 ശതമാനവും സ്ത്രീകളാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. വനിതകളായ കർഷകരുടെ കാര്യം മാത്രമെടുത്താൽ 8.2 ശതമാനമാണ് ആത്മഹത്യാ നിരക്ക്. 

സർക്കാരിന്റെ പ്രത്യേക താൽപര്യത്തിലാണ് ഈ പഠനം സംഘടിപ്പിക്കപ്പെട്ടത്. പഞ്ചാബിലെ കർഷകർക്കിടയിലെ ആത്മഹത്യകളും അവയുടെ കാരണങ്ങളും തിരിച്ചറിയുകയെന്നതാണ് പഠനത്തിന്റെ ലക്ഷ്യം. ആറ് ജില്ലകളിലെ 2400 ഗ്രാമങ്ങളിൽ സർവ്വേ നടത്തി. ബർണാല, ബാതിൻഡ, ലുധിയാന, മാൻസ, മോംഗ, സൻഗ്രൂർ എന്നീ ജില്ലകളിലായിരുന്നു പഠനം.  200-18 കാലയളവിലെ ആത്മഹത്യകളാണ് പഠനവിധേയമാക്കിയത്. ഓരോ ഗ്രാമങ്ങളിലും പ്രത്യേക സർവ്വേ നടത്തി. ഗ്രാമപഞ്ചായത്ത് സർപാഞ്ചിന്റെ കൂടി സഹായത്തോടെയാണ് ആത്മഹത്യകൾ സംബന്ധിച്ച വിവരം ലഭിച്ചത്. കർഷകരായ രക്ഷിതാവിന്റെ ആത്മഹത്യക്കു ശേഷം സ്കൂൾ പഠനം അവസാനിപ്പിക്കുന്ന കുട്ടികളുടെ എണ്ണവും കൂടുതലാണെന്ന് പറനം പറയുന്നു.

Latest News