Sorry, you need to enable JavaScript to visit this website.

കോവിഡ് വാക്‌സിനു പിന്നാലെ കാന്‍സര്‍ ചികിത്സ ലക്ഷ്യമിട്ട് ഫൈസര്‍-ബയോണ്‍ടെക് ശാസ്ത്രജ്ഞര്‍

ജിദ്ദ- കാന്‍സര്‍ ചികിത്സക്കാണ് അടുത്ത മുന്‍ഗണനയെന്ന് കോവിഡിനെതിരെ പ്രഥമ വാക്‌സിന്‍ വികസിപ്പിച്ച ഫൈസര്‍-ബയോണ്‍ടെക് ശാസ്ത്രജ്ഞന്‍ ഉഗുര്‍ സാഹിന്‍ പറഞ്ഞു. കോവിഡ് വാക്‌സിന്‍ വികസിപ്പിച്ച അതേ ടെക്‌നിക്കുകള്‍ ഉപയോഗിച്ച് കാന്‍സര്‍ മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമം ആരംഭിച്ചതായി അറബ് ന്യൂസിന്റെ ഫ്രങ്ക്‌ലി സ്പീക്കിംഗ് പരിപാടിയില്‍ ഫ്രാങ്ക് കനെയോട് അദ്ദേഹം പറഞ്ഞു.
കോവിഡ് 19 വകഭേദങ്ങള്‍ കൂടി പ്രതിരോധിക്കുന്നതും എളുപ്പം എത്തിക്കാവുന്നതുമായ പുതിയ വാക്‌സിന്‍ പതിപ്പ് ഉടന്‍ പുറത്തിറക്കുമെന്നും തുര്‍ക്കി-ജര്‍മന്‍ ശാസ്ത്രജ്ഞനും ബോയണ്‍ടെക് സഹ സ്ഥാപകനും സി.ഇ.ഒയുമായ ഉഗുര്‍ സാഹിന്‍ പറഞ്ഞു.
ബയോണ്‍ടെകും ഫൈസറും സംയുക്തമായി ഇറക്കിയ കോവിഡ് വാക്‌സിനാണ് ഇപ്പോള്‍ വ്യാപകമായി ലോകത്തെമ്പാടും കുത്തിവെക്കുന്നത്.

 

Latest News