ജിദ്ദ- ജാമിയ ഖുവൈസയിൽ ബഖാല ജീവനക്കാരനും മലപ്പുറം മേൽമുറി - 27 സ്വദേശിയുമായ പുത്തൻകുടിയിൽ ഭരതൻ (54) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.
ശനി രാവിലെ 9.30ന് സുലൈമാനിയ്യ ശർക് ജിദ്ദ ആശുപത്രിയിലായിരുന്നു മരണം.
പരേതരായ കുഞ്ഞിക്കുട്ടന്‍റേയും ചീരുദേവിയുടെയും മകനാണ്, ഭാര്യ-ഇരുമ്പുഴി വടക്കുംമുറി സ്വദേശിനി ഉദയ വി. മൂന്ന് മക്കളുണ്ട്.
മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിന്നാവശ്യമായ രേഖകൾ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗിന്‍റെ നേതൃത്വത്തിൽ ശരിയാക്കുന്നു.