ലഖ്‌നൗ- കുഴച്ച മാവില്‍ തുപ്പിയ ശേഷം തന്തൂര്‍ റൊട്ടിയുണ്ടാക്കിയെന്ന വിഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് യുവാവ് അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ മീറത്തിലാണ് സംഭവം.
മാവ് പരത്തി അതില്‍ തുപ്പിയ ശേഷം തന്തൂറിലിട്ട് വേവിച്ച റൊട്ടിയാണ് കല്യാണത്തിനെത്തിയവര്‍ക്ക് നല്‍കിയതെന്നാണ് ആരോപണം.
മീറത്ത് സ്വദേശിയായ നാഷാദ് എന്ന സുഹൈലാണ് അറസ്റ്റിലായത്. റൊട്ടിയില്‍ തുപ്പി സുഹൈല്‍ കൊറോണ വൈറസ് പരത്തുകയായിരുന്നുവെന്ന് ഹിന്ദു ജാഗരണ്‍ മഞ്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു.
വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ യുവാവ് കുഴച്ച മാവില്‍ തുപ്പിയതല്ലെന്നും മുഖം അടുത്തു കൊണ്ടു പോകുക മാത്രമാണ് ചെയ്യുന്നതെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ക്യാമറകള്‍ക്കു മുന്നില്‍ യുവാവ് അങ്ങനെ ചെയ്യുമോഎന്നും സമൂഹ മാധ്യമ ഉപയോക്താക്കള്‍ ചോദ്യം ഉന്നയിച്ചു.
സംഭവം അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കിയതിനു പിന്നാലെയാണ് സംഭവത്തിന് കോവിഡ് വ്യാഖ്യാനം നല്‍കി ഹിന്ദുത്വ തീവ്രവാദികള്‍ പോലീസിനെ സമ്മര്‍ദത്തിലാക്കിയത്.
വിഡിയോ കാണാം
കല്യാണത്തിന് വിതരണം ചെയ്ത തന്തൂര്‍ റൊട്ടിയില്‍ തുപ്പിയെന്ന് വിവാദം; വൈറല്‍ വിഡിയോ