റിയാദ് - സിനിമാ തിയേറ്ററുകള്‍ പത്തു ദിവസത്തേക്ക് അടച്ചിടാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍, നേരത്തെ വാങ്ങിയ സിനിമാ ടിക്കറ്റുകളുടെ പണം തിരികെ ഈടാക്കാവുന്നതാണെന്ന് ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോവിഷ്വല്‍ മീഡിയ അറിയിച്ചു. ടിക്കറ്റ് വില തിരികെ ലഭിക്കുന്നതിന് തിയേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന കമ്പനികളുമായി ഉപയോക്താക്കള്‍ നേരിട്ട് ആശയവിനിമയം നടത്തണം. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ക്കും അന്വേഷണങ്ങള്‍ക്കും ടോള്‍ഫ്രീ നമ്പറായ 920004242 ല്‍ ബന്ധപ്പെടാവുന്നതാണെന്നും കമ്മീഷന്‍ പറഞ്ഞു.