ജിദ്ദ- കോവിഡ് വ്യാപനം തയുന്നതിന് സൗദി അധികൃതർ പുതിയ നിയന്ത്രണ നടപടികള്‍ ഏർപ്പെടുത്തിയ പശ്ചാതലത്തിൽ നാളെ(വെള്ളി)നടത്താനിരുന്ന മദീനയിലെ കോൺസുലാർ ടൂർ മാറ്റിവെച്ചു. അതേസമയം, വി.എഫ്.സുമായി ചേർന്ന് ജിദ്ദ കോൺസുലേറ്റിന്റെ പാസ്‌പോർട്ട് സേവനങ്ങൾ തുടരും. എന്നാൽ, ഇതിന് മുൻകൂട്ടി അനുമതി തേടണം. വിവിധ സ്ഥലങ്ങളിലെ കോൺസുലർ ടൂറുകൾ സംബന്ധിച്ചുള്ള വിശദവിവരങ്ങൾ പിന്നീട് പുറത്തിറക്കും.
ഹായിൽ സ്ട്രീറ്റിലെ വി.എഫ്.എസ് കോൺസുലർ പ്രവർത്തനങ്ങൾ ഇന്ന് ഉണ്ടായിരിക്കില്ല. അപ്പോയിൻമെന്റ് നേരത്തെ എടുക്കണം. httsp://visa.vfsglobal.com/sau/en/ind/login എന്ന ലിങ്കിലാണ് അപ്പോയിൻമെന്റിന് അപേക്ഷിക്കേണ്ടത്. മുൻകൂട്ടി ലഭിക്കുന്ന അപ്പോയിൻമെന്റ് അനുസരിച്ച് ഏത് സേവനങ്ങളും ഇവിടെ നിന്ന് ലഭ്യമാകും. ഞായറാഴ്ച (ഫെബ്രുവരി-7) മുതല്‍ മാത്രമേ ലിങ്ക് ലഭിക്കുകയുള്ളൂ.