മോസ്‌കോ- റഷ്യന്‍ പ്രതിപക്ഷ രാഷ്ട്രീയ നേതാവ് അലക്‌സി നവാല്‍നിയെ 30 ദിവസം റിമാന്റ് ചെയ്ത് കോടതി. ജയില്‍ശിക്ഷ റദ്ദാക്കിയതിനുള്ള വ്യവസ്ഥകള്‍ നവാല്‍നി ലംഘിച്ചതായി ആരോപിച്ചാണ് വിചാരണക്ക് മുന്നോടിയായി 30 ദിവസത്തെ റിമാന്റ്. നവാല്‍നിയെ അടിയന്തരമായി മോചിപ്പിക്കണമെന്ന് നിരവധി പാശ്ചാത്യ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് അദ്ദേഹം വിദേശത്തെ വിപ്രവാസ ജീവിതം അവസാനിപ്പിച്ച് മോസ്‌കോയില്‍ മടങ്ങിയെത്തിയത്. വിമാനത്താവളത്തില്‍നിന്ന് തന്നെ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ നവാല്‍നിയെ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമം നടന്നിരുന്നു. ഇത്തവണ അറസ്റ്റ് ചെയ്തത് അദ്ദേഹത്തെ സ്ഥിരമായി ജയിലില്‍ അടക്കാനുദ്ദേശിച്ചാണെന്ന് വിമര്‍ശമുണ്ട്. നവാല്‍നിക്കെതിരെ ക്രിമിനല്‍ കേസുകളടക്കം ചാര്‍ജ് ചെയ്തിട്ടുണ്ട്.