റിയാദ് - വിദേശ തൊഴിലാളികളുടെയോ കുടുംബാംഗങ്ങളുടെയോ പാസ്‌പോർട്ടുകൾ തൊഴിലുടമകൾ കസ്റ്റഡിയിൽ സൂക്ഷിക്കുന്നത് നിയമ ലംഘനമാണെന്നും ഇതിന് 5,000 റിയാൽ പിഴ ലഭിക്കുമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിശ്ചിത സാഹചര്യങ്ങളിൽ മാത്രമേ തൊഴിലാളികളുടെ പാസ്‌പോർട്ടുകൾ കൈവശം സൂക്ഷിക്കുന്നതിന് തൊഴിലുടമകൾക്ക് അവകാശമുള്ളൂ. തൊഴിലാളികളുടെ രേഖാമൂലമുള്ള അനുമതിയോടെ മാത്രമാണ് പാസ്‌പോർട്ടുകൾ കൈവശം സൂക്ഷിക്കുന്നതിന് തൊഴിലുടമകൾക്ക് അവകാശമുള്ളത്. മോഷണം, കേടായിപ്പോകൾ, നഷ്ടപ്പെടൽ എന്നിവയിൽ നിന്ന് സംരക്ഷണം നൽകാൻ ലക്ഷ്യമിട്ടും തൊഴിലാളികളുടെ സമ്മതത്തോടെ പാസ്‌പോർട്ടുകൾ തൊഴിലുടമകൾക്ക് സൂക്ഷിക്കാവുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ തൊഴിലാളികൾ ആവശ്യപ്പെട്ടാലുടൻ പാസ്‌പോർട്ടുകൾ കൈമാറിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.