തിരുവനന്തപുരം- നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു.
പ്രതിഷേധ ബാനറുകളും പ്ലക്കാര്‍ഡികളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. സ്പീക്കര്‍ക്കെതിരെയും മുദ്രാവാക്യവും മുഴക്കി.
ഭരണഘടനാപരമായ ബാധ്യതയാണ് നിര്‍വഹിക്കുന്നതെന്നും അത് തടസ്സപ്പെടുത്താന്‍ പാടില്ലെന്നുമുള്ള ഗവര്‍ണറുടെ അഭ്യര്‍ഥന ബഹളത്തില്‍ മുങ്ങി. ഏറെ വെല്ലുവിളികള്‍ നേരിട്ട സര്‍ക്കാരാണ് ഇതെന്ന് ഗവര്‍ണര്‍ പറഞ്ഞു.
പിണറായി സര്‍ക്കാരിന്റെ കാലയളവിലെ അവസാന നിയമസഭാ സമ്മേളനത്തിനാണ് ഗവര്‍ണറുടെ നയപ്രഖ്യാപ പ്രസംഗത്തോടെ തുടക്കമായത്.
12 മുതല്‍ 14 വരെ നന്ദിപ്രമേയ ചര്‍ച്ചയാണ്.
അടുത്ത വര്‍ഷത്തെ ബജറ്റ് 15ന് രാവിലെ ഒമ്പതിന് മന്ത്രി തോമസ് ഐസക് അവതരിപ്പിക്കും. ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ച 18 മുതല്‍ 20 വരെ നടക്കും. അന്തിമ ഉപധനാഭ്യര്‍ഥന ചര്‍ച്ചയും വോട്ടെടുപ്പും 21 നും ആദ്യ നാല് മാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ടിന്‍മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും 25നും നടക്കും.