തിരുവനന്തപുരം- അയിരൂരില്‍ മദ്യലഹരിയില്‍ മാതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍. ഇടവ പാറപ്പുറം സ്വദേശിയായ റസാഖാണ് പിടിയിലായത്.
വര്‍ക്കല അയിരൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. മദ്യലഹരിയിലെത്തിയ മകന്‍ അതിക്രൂരമായി അമ്മയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ മാസം 10 നാണ് സംഭവം നടന്നത്. അമ്മയെ അടിക്കുകയും ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങല്‍ സഹോദരി ഫോണില്‍ പകര്‍ത്തി വിദേശത്തുള്ള ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തതോടെയാണ് വിവരം പുറംലോകം അറിയുന്നത്.
അതേസമയം മകനെതിരെ പരാതി നല്‍കാനോ മൊഴി നാല്‍കാനോ മര്‍ദനമേറ്റ മാതാവ് ഇതുവരെ തയാറായിട്ടില്ല
മദ്യത്തിനും ലഹരിക്കും അടിമയായ ഇയാള്‍ മാതാവിനെ മര്‍ദ്ദിക്കുക പതിവായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.