റിയാദ് -ദാറുശ്ശിഫ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന പിറവം സ്വദേശി വിനോദ് വിൽസൻ (35) ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ വിനിത വിനോദ് നേരത്തെ ശുമൈസി ആശുപത്രിയിൽ നഴ്‌സായിരുന്നു. ഇപ്പോൾ നാട്ടിലാണ്. അഹാൻ വിനോദ്, നിഹാൻ വിനോദ്, തൂലിക വിനോദ് മക്കളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് റിയാദ് കെ.എം.സി.സി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ തുവ്വൂർ, ശംസു പൊന്നാനി, ഇംഷാദ് മങ്കട, ദഖവാൻ വയനാട് എന്നിവർ രംഗത്തുണ്ട്.