ബെര്‍ലിന്‍- ജര്‍മനിയില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പിനു തുടക്കമായി. കിഴക്കന്‍ സംസ്ഥാനമായ സാക്‌സണി അന്‍ഹാള്‍ട്ടിലെ ഒരു വൃദ്ധ സദനത്തില്‍ കഴിയുന്ന 101കാരി മുത്തശ്ശിയാണ് രാജ്യത്ത് ആദ്യ കുത്തിവെപ്പ് സ്വീകരിച്ചത്. ഇവിടത്തെ 40 അന്തേവാസികളും 10 ജീവനക്കാരും കുത്തിവെപ്പെടുത്തു. ഫൈസര്‍-ബയോണ്‍ടെക് വാക്‌സിനാണ് ജര്‍മനിയില്‍ നല്‍കുന്നത്. ബ്രിട്ടന്‍ ആദ്യമായി ഈ വാക്‌സിന് അനുമതി നല്‍കിയതിനു പിന്നാലെ സൗദി അറേബ്യയും സിംഗപൂരും അടക്കം നിരവധി രാ്ജ്യങ്ങള്‍ ഈ വാക്‌സിന്‍ ഉപയോഗത്തിന് പച്ചക്കൊടി കാണിച്ചിരുന്നെങ്കിലും ജര്‍മനി യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെ തീരുമാനത്തിന് കാത്തിരിക്കുകയായിരുന്നു. ഡിസംബര്‍ 21നാണ് യൂറോപ്യന്‍ യൂണിയന്റെ ഏന്‍ജസി ഫൈസര്‍ വാക്‌സിന് അനുമതി നല്‍കിയത്. ഇതു പ്രകാരം ഞായറാഴ്ചയാണ് വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിച്ചത്. 80 വയസ്സിനു മുകളില്‍ പ്രായമുള്ളവരും ഇവര്‍ കഴിയുന്ന സംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്കുമാണ് ആദ്യമായി വാക്‌സിനേഷന്‍ നല്‍കിയത്.