ഇടുക്കി- തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ 23 സ്വതന്ത്ര സ്ഥാനാർഥികൾ മിന്നുന്ന വിജയം നേടി. ഗ്രാമപഞ്ചായത്തുകളിൽ 18 പേർ വിജയിച്ചപ്പോൾ ബ്ലോക്ക് പഞ്ചായത്തിൽ രണ്ടുപേരും നഗരസഭകളിൽ മൂന്നു പേരും വിജയം നേടി. കട്ടപ്പന നഗരസഭയിൽ ഒരാളും തൊടുപുഴ നഗരസഭയിൽ രണ്ടുപേരുമാണ് വിജയിച്ചത്. അടിമാലി ബ്ലോക്ക് പഞ്ചായത്തിൽ രണ്ടു സ്വതന്ത്ര സ്ഥാനാർഥികളുടെ വിജയം മുന്നണി സ്ഥാനാർഥികളെ ഞെട്ടിച്ചു. കൊന്നത്തടി, മുനിയറ ഡിവിഷനുകളിലാണ് സ്വതന്ത്ര വനിതാ സ്ഥാനാർഥികൾ വിജയിച്ചത്. എന്നാൽ ഇവിടെ എൽ.ഡി.എഫ് സ്ഥാനാർഥികളെ മത്സരിപ്പിച്ചിരുന്നില്ല.
ചിന്നക്കനാൽ, കരുണാപുരം പഞ്ചായത്തുകളിൽ സ്വതന്ത്രൻമാരുടെ നിലപാട് നിർണായകമാണ്. ചിന്നക്കനാലിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ആറുസീറ്റുകൾ വീതമാണുള്ളത്. ഇരുമുന്നണികളും എട്ടുസീറ്റുകൾ വീതം നേടിയ കരുണാപുരത്തും സ്വതന്ത്രന്റെ നിലപാടായിരിക്കും ഭരണം തീരുമാനിക്കുക. യു.ഡി.എഫിന് ഏഴുസീറ്റും എൽ.ഡി.എഫിന് ആറു സീറ്റുമുള്ള വെള്ളിയാമറ്റം പഞ്ചായത്തിൽ രു സ്വതന്ത്ര അംഗങ്ങളുടെ നിലപാട് യു.ഡി.എഫിന് തലവേദന സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത തൊടുപുഴ നഗരസഭയിൽ വിജയിച്ച രു സ്വതന്ത്രൻമാരും യു.ഡി.എഫിനൊപ്പം നിൽക്കുമെന്ന് പ്രഖ്യാപിച്ചത് തൽക്കാലത്തേക്കെങ്കിലും മുന്നണിക്ക് ആശ്വാസമായിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ സമ്മർദ ശക്തിയാകുമെന്ന കരുതിയിരുന്ന വൺഇന്ത്യവൺ പെൻഷൻ സംഘടനയ്ക്ക് തെരഞ്ഞെടുപ്പിൽ കാര്യമായ ചലനമുാക്കാനായില്ല. ജില്ലയിൽ ഒരിടത്തുമാത്രമാണ് അവർക്ക് വിജയിക്കാനായത്. വെള്ളിയാമറ്റം പഞ്ചായത്തിലെ ഇളംദേശം വെസ്റ്റ് ഒന്നാം വാർഡിൽ നിന്നു മത്സരിച്ച ഇന്ദുബിജു 48 വോട്ടുകൾക്കാണ് വിജയിച്ചത്.
ആലക്കോട് പഞ്ചായത്തിലെ ചവർണ അഞ്ചാംവാർഡിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ബാബു പീറ്ററിന് 28 വോട്ടുകളെ നേടാനായുള്ളൂ. അതേ സമയം സ്വതന്ത്രനായി മത്സരിച്ച ബേബി മാണിശേരി ഇവിടെ 20 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇദ്ദേഹത്തിന് 236 വോട്ടും യു.ഡി.എഫ് സ്ഥാനാർഥി വി.എം. ചാക്കോക്ക് 216 ഉം എൻ.ഡി.എ സ്ഥാനാർഥി അഡ്വ. ടോം ജോസഫിന് 21 ഉം ഒ.ഐ.ഒ.പി സ്ഥാനാർഥി മരിയ അഗസ്റ്റിന് 29 ഉം എസ്.ഡി.പി.ഐ സ്ഥാനാർഥി വി.പി. നവാസിന് ഏഴ് വോട്ടുകളും ലഭിച്ചു.