Sorry, you need to enable JavaScript to visit this website.

ദുബായ് ജൈടെക്‌സ് ആരംഭിച്ചു; ഇന്ത്യയും പങ്കെടുക്കുന്നു

ദുബായ്- ലോകപ്രശസ്തമായ സാങ്കേതികവിദ്യാ പ്രദര്‍ശനം ജൈടെക്‌സ് ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ചു. ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉദ്ഘാടനം നിര്‍വഹിച്ചു. പത്തു വരെയാണ് ജൈടെക്‌സ്.  രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് പ്രദര്‍ശനം. പ്രവേശനം പാസ് മൂലം.

ഇന്ത്യയടക്കം 60 രാജ്യങ്ങളില്‍ നിന്നുള്ള സാങ്കേതിക വിദ്യകള്‍ പ്രദര്‍ശിപ്പിക്കും. 1600 പ്രദര്‍ശനക്കാര്‍ 300 സ്റ്റാര്‍ടപ്പുകളുമായി പങ്കെടുക്കുന്നു. വ്യവസായ മേഖലയിലെ നിക്ഷേപകര്‍, ആഗോള നിക്ഷേപകര്‍ എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായിരിക്കും.

 

 

Latest News