Sorry, you need to enable JavaScript to visit this website.

മലയാളി യുവതി സൗദിയില്‍ കുഴഞ്ഞുവീണ് മരിച്ചു

അല്‍ബാഹ- സൗദി അറേബ്യയിലെ അല്‍ബാഹക്കടത്ത് ബല്‍ജുറശിയില്‍ മലയാളി യുവതി ഹൃദയാഘാതത്തെത്തുടര്‍ന്ന് നിര്യതയായി.
കോട്ടയം ചങ്ങനാശ്ശേരി മടപ്പള്ളി സ്വദേശിനി പൂവത്താനം വീട്ടില്‍ ബെസ്സിമോള്‍ മാത്യു (37) ആണ് മരിച്ചത്.
ബല്‍ജുറേഷിയിലെ മൈ ടീത്ത് ആന്‍ഡ് ബ്യൂട്ടി മെഡിക്കല്‍ സെന്ററില്‍ ജീവനക്കാരിയായിരുന്നു. ഭര്‍ത്താവ്: ജോസഫ് വര്‍ഗീസ്. ഏക മകന്‍: ജൂബിലി ജോസഫ് (രണ്ട് വയസ്).
ബല്‍ജുറശി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് സമൂഹിക പ്രവര്‍ത്തകര്‍ സഹായവുമായി രംഗത്തുണ്ട്.

 

Latest News