Sorry, you need to enable JavaScript to visit this website.

കോവിഡ്: എല്ലാവരും സുരക്ഷിതരാകാതെ ആർക്കും സുരക്ഷയില്ല- ലോകാരോഗ്യ സംഘടനാ മേധാവി

ജനീവ- എല്ലാവരും സുരക്ഷിതരാകുന്നതുവരെ ആരും സുരക്ഷിതനല്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ഡയരക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗബ്രയേസിസ്.
ദരിദ്ര രാഷ്ടങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ വിതരണം ഉറപ്പുവരുത്തണമെന്ന ചര്‍ച്ചക്കിടെയാണ് ഡബ്ല്യു.എച്ച്.ഒ മേധാവിയുടെ ട്വീറ്റ്.
കഴിഞ്ഞയാഴ്ചകളില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ കോവിഡ് കേസുകള്‍ താഴോട്ട് കൊണ്ടുവരാന്‍ വിവിധ രാജ്യങ്ങളെ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പല രാജ്യങ്ങളിലും അവധിക്കാലം വരികയാണെന്നും അതീവ ജാഗ്രത തുടരണമെന്നും അദ്ദേഹം ഉണര്‍ത്തി.
കോവിഡിന്റെ ഉത്ഭവം കണ്ടെത്തുക വളരെ പ്രധാനമാണെന്നും എങ്കില്‍ മാത്രമേ ഭാവിയില്‍ രോഗം പൊട്ടിപ്പുറപ്പെടുന്നത് തടയാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

 

Latest News