കൊച്ചി- ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ എൻഫോഴ്സ്മെന്റ് റെയ്ഡ് നടത്തി എന്ന വാർത്ത തെറ്റാണെന്ന് സൊസൈറ്റി ചെയർമാൻ പാലേരി രമേശൻ. ഇ.ഡിയുടെ രണ്ടു ഉദ്യോഗസ്ഥർ സൊസൈറ്റിയിൽ വന്നിരുന്നു. ഇവരിൽ കോഴിക്കോട് ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ മാത്രമാണ് സൊസൈറ്റിയിൽ പ്രവേശിച്ചത്. ഇ.ഡി അന്വേഷിക്കുന്ന കേസുമായി ബന്ധപ്പെട്ട ആരെങ്കിലും സൊസൈറ്റിയിൽ ബന്ധമുണ്ടോ എന്നും ആദായ നികുതി സംബന്ധിച്ച രേഖകളുമാണ് അവർ ചോദിച്ചത്. എല്ലാ കാര്യങ്ങളും ബോധ്യപ്പെട്ട ശേഷമാണ് അവർ മടങ്ങിയതെന്നും രമേശൻ വ്യക്തമാക്കി. ഊരാളുങ്കലിനെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതിൽനിന്ന് മാധ്യമങ്ങൾ പിൻവാങ്ങണമെന്നും രമേശൻ ആവശ്യപ്പെട്ടു.