തിരുവനന്തപുരം- സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കി വീണ്ടും ഇ.ഡിയുടെ സത്യവാങ്മൂലം. നയതന്ത്ര ബാഗേജ് വഴി കടത്താൻ ശ്രമിച്ച സ്വർണം വിട്ടുകിട്ടാൻ ശിവശങ്കർ കസ്റ്റംസിനെ വിളിച്ചതായി ഇ.ഡി കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കസ്റ്റംസിനെ വിളിച്ചതായും ശിവശങ്കർ വ്യക്തമാക്കി. സ്വപ്‌ന ആവശ്യപ്പെട്ടിട്ടാണ് വിളിച്ചതെന്ന് ശിവശങ്കർ സമ്മതിച്ചു. നേരത്തെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ആരും വിളിച്ചിട്ടില്ലെന്നായിരുന്നു സർക്കാർ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇത് തെറ്റാണെന്നും ഔദ്യോഗിക പദവി ശിവശങ്കർ ദുരുപയോഗം ചെയ്തുവെന്നും ഇ.ഡി വാദിക്കുന്നു.