മുംബൈ- ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിനു പിന്നിലിരുന്ന് യാത്ര ചെയ്തതിന് പിടിയിലായ യുവതി തന്നെ അസഭ്യം പറഞ്ഞെന്നാരോപിച്ച് പോലീസുകാരനെ നടുറോട്ടില്‍ മര്‍ദിച്ചു. തന്നെ വേശ്യ എന്നു വിളിച്ചെന്നാരോപിച്ചാണ് 29കാരിയായ സാഗരിക തിവാരി ട്രാഫിക് പോലീസ് കോണ്‍സ്റ്റബിള്‍ ഏക്നാഥ് പാര്തെയെ യൂനിഫോമില്‍ പിടിച്ച് തുരുതുരെ മുഖത്തടിച്ചത്. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 32കാരനായ മുഹ്സിന് ശേഖ് എന്നയാള്‍ക്കൊപ്പമാണ് സാഗരിക ബൈക്കില്‍ യാത്ര ചെയ്തിരുന്നത്. ഹെല്‍മെറ്റില്ലാതെ പിന്‍സീറ്റില്‍ യാത്ര് ചെയ്തതിന് സാഗരികയ്ക്ക് പിഴയിട്ടു. ഇതിനിടെയാണ് സാഗരിക തന്നെ വേശ്യയെന്ന് വിളിച്ചെന്നാരോപിച്ച് പോലീസുകാരനെ കൈകാര്യം ചെയ്തത്. ഈ രംഗങ്ങള്‍ മുഹ്സിന് ശേഖ് വിഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. മറ്റു പോലീസുകാര്‍ ഇടപെട്ടാണ് പാര്തെയെ രക്ഷിച്ചത്. ഡ്യൂട്ടിക്കിടെ പോലീസിനെ മര്‍ദിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതിന് സാഗരികയേയും മുഹ്സിനേയും പോലീസ് അറസ്റ്റ് ചെയ്തു.
Assault on Mumbai police traffic police constable discharging his duty. Kalbadevi, Mumbai. pic.twitter.com/USe96NvG9Q
— Mustafa Shaikh (@mustafashk) October 24, 2020