ജനീവ- നിരവധി രാജ്യങ്ങളില്‍ കോവിഡിന്റെ രണ്ടാം തരംഗം പ്രകടമാണെന്നും വരുംമാസങ്ങളില്‍ സ്ഥിതി ഗുരുതരമാകുമെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. സര്‍വശേഷിയും ഉപയോഗിച്ചാണ് ആഗോള തലത്തില്‍ ആരോഗ്യ മേഖല കോവഡിനെതിരെ പൊരുതുന്നതെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനം ഗെബ്രിയേസ് പറഞ്ഞു.
അതിനിടെ, അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 63,000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 770 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. യു.എസില്‍ ഇതുവരെ കോവിഡ് ബാധിതരുടെ എണ്ണം 87,28,803 ആണ്. മരണസംഖ്യ 2,29,151. രോഗമുക്തി നേടിയവര്‍-56,90,486.
ഗുരുതര നിലയിലുള്ള 16,193 പേരടക്കം 28,09,166 പേരാണ് ചികിത്സയിലുള്ളത്.