കൊച്ചി-മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന പുതിയ മൾട്ടിസ്റ്റാർ ചിത്രത്തിൽ നടി ഭാവന ഉണ്ടാവില്ലെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു. നിലവിൽ ഭാവന അമ്മയുടെ അംഗമല്ല. 'മരിച്ചു പോയ ആളുകൾ തിരിച്ച് വരില്ലല്ലോ. അതുപോലെ ആണ് ഇതെന്നും' ഇടവേള ബാബു റിപ്പോർട്ടർ ചാനലിലെ പരിപാടിയിൽ പറഞ്ഞു.അമ്മയുടെ ദിലീപ് മുൻപ് നിർമ്മിച്ച മൾട്ടി സ്റ്റാർ ചിത്രം ട്വന്റി ട്വന്റിയിൽ ഭാവന നല്ല റോൾ ചെയ്തതാണ്. അതിപ്പോ മരിച്ച് പോയവരെ നമുക്ക് തിരിച്ച് കൊണ്ടുവരാൻ സാധിക്കില്ലല്ലോ.അതുപോലെയാണ്. അമ്മയിൽ ഉളളവരെ വെച്ചായിരിക്കും സിനിമ. ഇപ്പോ അമ്മയിൽ ഭാവന ഇല്ല എന്നേ എനിക്ക് പറയാൻ കഴിയൂഎന്നും ബാബു കൂട്ടിച്ചേർത്തു.കൂടാതെ ഈ വർഷം അമ്മയുടെ നേതൃത്വത്തിൽ ഒരു ചാനലുമായി ചേർന്ന് സ്‌റ്റേജ് ഷോ ചെയ്യാൻ ഏകദേശ ധാരണ ആയതായിരുന്നു.എന്നാൽ കോവിഡ് എല്ലാ പദ്ധതികളും തകർത്തു കഴിഞ്ഞു.ഇപ്പോഴത്തെ അവസ്ഥയിൽ അത് നടക്കാൻ സാദ്ധ്യത ഇല്ല. തുടർന്നാണ് ട്വന്റിട്വന്റി ഒരുക്കിയത് പോലെ ഒരു സിനിമയെക്കുറിച്ച് ആലോചിച്ചത്.കഴിഞ്ഞ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ ഇത് ചർച്ച ചെയ്തു.അമ്മ രൂപീകരിച്ച് 25 വർഷം തികയുകയാണ്.
കൂടാതെ കൊച്ചിയിൽ സംഘടനയ്ക്കായി ഒരു ഓഫിസ് നിർമ്മിക്കുന്നുണ്ട്.ഇതിന് കൂടിയാണ് സിനിമ ചെയ്യാം എന്ന ആലോചനയിലേക്ക് എത്തിയത്.ഈ സാഹചര്യത്തിന് പറ്റിയ രീതിയിലുള്ള സിനിമ ചെയ്യാൻ വേണ്ട ഒരു പ്രോജക്ട് സമർപ്പിക്കാൻ അമ്മയുടെ യോഗത്തിൽ ധാരണയായിരുന്നു.അമ്മയുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തേണ്ടതായിട്ടുണ്ട്.ഇപ്പോൾ ഒരു സിനിമ ചെയ്യുകയാണെങ്കിൽ അത് ഒടിടി പ്ലാറ്റ്‌ഫോമിൽ വിൽക്കാൻ കഴിയുമെന്ന പ്രത്യാശയും ഇടവേള ബാബുപറയുന്നു. ട്വന്റിട്വന്റിയിൽ താരങ്ങൾക്ക് പ്രതിഫലം നൽകിയിരുന്നില്ല. എന്നാൽ ഇനി പണം കൊടുത്തിട്ട് മാത്രമേ സിനിമ ചെയ്യുകയുളളൂ.ഒരു കോടി വാങ്ങുന്നയാൾക്ക് ലക്ഷങ്ങൾ എങ്കിലും കൊടുക്കുമെന്നും ഇടവേള ബാബു പറഞ്ഞു .ട്വന്റി ട്വന്റിയിൽ പ്രമുഖനടനായ നെടുമുടി വേണു ഇല്ലാതിരിക്കാൻ കാരണം യോജിച്ച കഥാപാത്രം കിട്ടാത്തതുകൊണ്ടാണെന്ന് ഇടവേള ബാബു പറഞ്ഞു. ചിത്രത്തിൽ വില്ലൻ വേഷം ചെയ്യാമെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ഇക്കാര്യം ഇന്നസെന്റ് ഉൾപ്പെടെയുള്ളവരോട് പറഞ്ഞപ്പോൾ എന്നെ ഓടിക്കാൻ ശ്രമിച്ചു. മമ്മൂട്ടി വില്ലനാകുന്നു എന്ന ഒറ്റക്കാരണത്താൽ പടം പരാജയപ്പെടുമെന്ന് അവർ പറഞ്ഞെന്നും ഇടവേള ബാബു പറഞ്ഞു.നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് അനുകൂലമായി മൊഴിമാറ്റി വിവാദത്തിലായ ആളാണ് ഇടവേള ബാബു.