മുംബൈ- നടന്‍ ആദിത്യ പാഞ്ചോലിക്ക് 25 ലക്ഷം രൂപ ആവശ്യപ്പെട്ട് അജ്ഞാതന്റെ ഭീഷണി. നടന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വെര്‍സോവ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മുന്ന പൂജാരിയെന്ന് പരിചയപ്പെടുത്തിയ ആള്‍ ഈ മാസം 19 മുതല്‍ തന്നെ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്യുന്നതായി പോലീസില്‍ നല്‍കിയ പരാതിയില്‍ ആദിത്യ പറഞ്ഞു. പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് അജ്ഞാതന്‍ ബാങ്ക് അക്കൗണ്ട് നമ്പറും നല്‍കിയിരുന്നു.