Sorry, you need to enable JavaScript to visit this website.

വൈറ്റ് ഹൗസിലേക്ക് മാരക വിഷമടങ്ങിയ പാര്‍സല്‍

സര്‍ക്കാര്‍ തപാല്‍ കേന്ദ്രത്തില്‍വെച്ചുതന്നെ പാഴ്‌സലില്‍ വിഷം ഉള്‍ക്കൊള്ളുന്നതായി തിരിച്ചറിഞ്ഞതിനാല്‍ വൈറ്റ് ഹൗസിലേക്ക് പാര്‍സല്‍ എത്താതെ തടയാന്‍ സാധിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

 

വാഷിംഗ്ടണ്‍- വൈറ്റ് ഹൗസിലേക്ക് മാരക വിഷം ഉള്‍ക്കൊള്ളുന്ന പാര്‍സല്‍ അയച്ചാതിയ റിപ്പോര്‍ട്ട്.

കാനഡയില്‍നിന്ന് അയച്ചതെന്ന് കരുതുന്ന പാര്‍സലില്‍ റസിന്‍ എന്ന മാരക വിഷാംശമുള്ള വസ്തുവാണ് ഉണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

സംഭവത്തെക്കുറിച്ച് വൈറ്റ് ഹൗസ് പ്രതികരണം അറിവായിട്ടില്ല. സര്‍ക്കാര്‍ തപാല്‍ കേന്ദ്രത്തില്‍വെച്ചുതന്നെ പാഴ്‌സലില്‍ വിഷം ഉള്‍ക്കൊള്ളുന്നതായി തിരിച്ചറിഞ്ഞതിനാല്‍ വൈറ്റ് ഹൗസിലേക്ക് പാര്‍സല്‍ എത്താതെ തടയാന്‍ സാധിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തെക്കുറിച്ച് യുഎസ് രഹസ്യാന്വേഷണ വിഭാഗവും യുഎസ് പോസ്റ്റല്‍ ഇന്‍സ്‌പെക്ഷന്‍ സര്‍വീസും അന്വേഷണം നടത്തിവരികയാണ്.

ജൈവായുധമായി ഉപയോഗിക്കുന്ന അതിമാരക വിഷമാണ് റസിന്‍. ശ്വസിക്കുകയോ കുത്തിവെക്കുകയോ ചെയ്താല്‍ മരണ കാരണമാകും.

വിഷബാധയേറ്റാല്‍ 36-72 മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിക്കും. ഇതിന് നിലവില്‍ മറുമരുന്നുകളൊന്നുമില്ല.

വൈറ്റ് ഹൗസിലേക്ക് ഇതിനു മുമ്പും മാരക വിഷം ഉള്‍ക്കൊള്ളുന്ന പാര്‍സലുകള്‍ എത്തിയിട്ടുമ്ട്.  ബരാക് ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് രണ്ടു തവണ റസിന്‍ ഉള്‍ക്കൊള്ളുന്ന കത്തുകള്‍ വൈറ്റ് ഹൗസിലേക്ക് അയച്ച സംഭവങ്ങളില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു.

2014ല്‍ ഇത്തരം സഭവത്തില്‍ മിസ്സിസിപ്പി സ്വദേശിയായ ജയിംസ് എവെറെറ്റ് എന്നയാള്‍ 25 വര്‍ഷം ജയില്‍ ശിക്ഷയക്ക് വിധിക്കപ്പെട്ടിരുന്നു

 

Latest News