ന്യൂദല്‍ഹി- ജനതാ ദള്‍ യുനൈറ്റഡ് (ജെ.ഡി.യു) എം പി ഹരിവംശ് നാരായണ്‍ സിങ് വീണ്ടും രാജ്യസഭാ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി അധ്യക്ഷനും എംപിയുമായ ജെ പി നദ്ദയാണ് ഹരിവംശിനെ നാമനിര്‍ദേശം ചെയ്തത്. തുടര്‍ന്ന ശബ്ദവോട്ടൊടെ തെരഞ്ഞെടുക്കുകയായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ത്ഥിയായ ആര്‍ജെഡി നേതാവ് മനോജ് ഝാ ആയിരുന്നു എതിരാളി. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഹരിവംശ് ഈ പദവിയിലെത്തുന്നത്. വിവിധ പാര്‍ട്ടി നേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അദ്ദേഹത്തെ അഭിനന്ദിച്ചു.