അംബാല- ഇന്ത്യന്‍ വ്യോമ സേനയില്‍ പുതുതായി ഉള്‍പ്പെടുത്തിയ ഫ്രഞ്ച് നിര്‍മിത പോര്‍ വിമാനമായ റഫേലിനെ ഔദ്യോഗികമായി സേനയുടെ ഭാഗമാക്കുന്നതിന്റെ ഭാഗമായി സര്‍വ മത പ്രാര്‍ത്ഥനയും നടന്നു. ചടങ്ങിന്റെ ഭാഗമായി ഹിന്ദു, ഇസ്‌ലാം, സിഖ്, ക്രിസ്ത്യന്‍ മത വിശ്വാസ പ്രകാരമുള്ള പ്രാര്‍ത്ഥനകളാണ് നടന്നത്. അംബാല വ്യോമസേനാ താവളത്തില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് മുഖ്യാതിഥി ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലി, വ്യോമ സേനാ മേധാവി ആര്‍കെഎസ് ഭദോരിയ, സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് എന്നിവരും പങ്കെടുത്തു.
#WATCH Defence Minister Rajnath Singh and Minister of the Armed Forces of France Florence Parly, witness the traditional 'Sarva Dharma Puja' at the Rafale induction ceremony, at Ambala airbase pic.twitter.com/0z74ECflJd
— ANI (@ANI) September 10, 2020