ന്യൂദല്‍ഹി-ലഡാക്കില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖ ലംഘിച്ചില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ ആശയവിനിമയം തുടരുന്നു എന്നും ചൈന പ്രസ്താവിച്ചു. ശനിയാഴ്ച രാത്രി ചൈന നടത്തിയ പ്രകോപനപരമായ സൈനിക നീക്കം തടഞ്ഞതായാണ് ഇന്ത്യന്‍ കരസേന റിപ്പോര്‍ട്ട് ചെയ്തത്. ബ്രിഗേഡ് കമാന്‍ഡര്‍മാര്‍ക്കിടയിലെ ഫഌഗ് മീറ്റിംഗ് തുടരുകയാണ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോഡി സാഹചര്യം വിലയിരുത്തി.
ശനിയാഴ്ച രാത്രി ചൈനീസ് പട്ടാളം കടന്നുകയറാന്‍ നടത്തിയ ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് സൂചന.നേരത്തെ പാംഗോങ് തടാകത്തിന്റെ വടക്കന്‍ തീരത്ത് കടന്നുകയറിയ ചൈന പൂര്‍ണ്ണ പിന്മാറ്റത്തിന് ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ ആയുധങ്ങള്‍ ഉപയോഗിക്കാതെ ആയിരുന്നു പ്രതിരോധം. രണ്ടര മാസത്തിനു ശേഷമാണ് ഇന്ത്യ ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷസ്ഥിതിയുണ്ടായിരിക്കുന്നത്.